നന്ദിഗ്രാം പ്രശ്നം: ലോക്സഭ നാലു മണിവരെ നിര്‍ത്തിവെച്ചു
ദില്ലി: പശ്ചിമ ബംഗാളിലെ പൊലീസ് വെടിവെയ്പ് അന്വേഷണം സംബന്ധിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് ലോക്സഭ വൈകീട്ട് നാലുമണിവരെ നിര്‍ത്തിവെച്ചു. ഇതേപ്രശ്നത്തെത്തുടര്‍ന്ന് രാജ്യസഭ ഉച്ചയ്ക്ക് രണ്ട് മണിവരെയും നിര്‍ത്തിവെച്ചിട്ടുണ്ട്.
സഭചേര്‍ന്നയുടന്‍ വെടിവെയ്പ് പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് പന്ത്രണ്ട് മണിവരെ ഇരുസഭകളും നിര്‍ത്തിവെയ്ക്കുകയായിരുന്നു.
പന്ത്രണ്ട് മണിയ്ക്ക് ലോക്സഭാ നടപടികള്‍ വീണ്ടും തുടര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി ഇടതുപക്ഷ ഭീകരതയാണ് പശ്ചിമബംഗാളില്‍ നടക്കുന്നതെന്ന് ആരോപിച്ചു. ഇതിനെത്തുടര്‍ന്ന് ഇടതുപക്ഷ അംഗങ്ങള്‍ അദ്വാനിയ്ക്കെതിരെ ശബ്ദമുയര്‍ത്തി.
അദ്വാനി വീണ്ടും പ്രസ്താവന തുടര്‍ന്നപ്പോള്‍ ഇടതുപക്ഷംഗള്‍ സഭയുടെ നടത്തളത്തില്‍ എത്തി കൂടുതല്‍ പ്രകോപനപരമായി സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇതേത്തുടര്‍ന്ന് ലോക്സഭാ അധ്യക്ഷന്‍ സഭാ നടപടികള്‍ നാലുമണിവരെ നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചു.
രാജ്യസഭയില്‍ പന്ത്രണ്ട് മണിയ്ക്ക് നടപടികള്‍ വീണ്ടും ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ നന്ദിഗ്രാം പ്രശ്നത്തില്‍ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടയില്‍ സഭ ചില ബില്ലുകള്‍ പാസാക്കി.
എന്നാല്‍ പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും ബഹളംവെച്ച് നടത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സഭ വീണ്ടും രണ്ടുമണിയ്ക്കാരംഭിയ്ക്കുമെന്ന് പറഞ്ഞ് അധ്യക്ഷന്‍ പുറത്തേയ്ക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications