പൊതു പ്രവേശന പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം വരുത്തും: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുള്ള പൊതു പ്രവേശന പരീക്ഷാ സമ്പ്രദായത്തില്‍ ശാസ്ത്രീയമായ രീതില്‍ മാറ്റം വരുത്തുമെന്ന് നിയമമന്ത്രി എം. വിജയകുമാര്‍ നിയമസഭയെ അറിയിച്ചു.
ഇപ്പോള്‍നിലനില്‍ക്കുന്ന സമ്പ്രദായം സമൂഹത്തിലെ പല വിഭാഗങ്ങള്‍ക്കും അസൗകര്യങ്ങള്‍ സൃഷ്ടിയ്ക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതിനെ പുനക്രമീകരിയ്ക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.
ഇതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ചെയര്‍മാനായ ഒരു ഉന്നതതല സമതിയ്ക്ക് ഇതിനകം തന്നെ രൂപം നല്‍കിയിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍വേണ്ട നടപടികള്‍ സ്വീകരിയ്ക്കും.
ഇപ്പോഴത്തെ രീതി സുപ്രിം കോടതി, ഹൈക്കോടതി, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, ആള്‍ ഇന്ത്യ ടെക്നിക്കല്‍ കൗണ്‍സില്‍ എന്നിവയുടെ നിര്‍ദ്ദേശപ്രകാരമുള്ളതാണ്- മന്ത്രി വ്യക്തമാക്കി. കോണ്‍ഗ്രസിലെ എ.പി അനില്‍കുമാറാണ് ഈ വിഷയം ഉന്നയിച്ചത്.












Click it and Unblock the Notifications