മദ്യനയം: വിവാദ വ്യവസ്ഥ കോടതി സ്റേ ചെയ്തു
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മദ്യനയത്തിലെ വിവാദ വ്യവസ്ഥക ഹൈക്കോടതി സ്റേചെയ്തു.
ചില ജില്ലകളില്‍ പൂര്‍ണമായും ചില ജില്ലകളില്‍ ഭാഗികമായും കള്ളുഷാപ്പുകള്‍ സഹകരണ സംഘങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനമാണ് സ്റേചെയ്തത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ മുഴുവന്‍ റെയ്ഞ്ചുകളും കണ്ണൂര്‍-എറണാകുളം ജില്ലകളിലെ മൂന്ന് റെയ്ഞ്ചുകളും സഹകരണ സംഘങ്ങള്‍ക്ക് കൈമാറാനുള്ള തീരുമാനമാണ് ജസ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സ്റേചെയ്തത്.
മൂന്നുവര്‍ഷം തുടര്‍ച്ചയായി കള്ളുഷാപ്പുകള്‍ നടത്തുന്നവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന തീരുമാനത്തില്‍ കോടതി ഇടപെട്ടിട്ടില്ല.
മദ്യനയത്തിനെതിരെ മദ്യവില്‍പ്പനക്കാരും തൊഴിലാളികളും സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജിയിലാണ് കോടതി ഉത്തരവ്. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തില്‍ വിവേചന പരമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടെന്ന് ഹര്‍ജികളില്‍ ആരോപണമുണ്ടായിരുന്നു. ഇതുസംബന്ധിച്ച ഏതാനും ഹര്‍ജികള്‍കൂടി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിയ്ക്കും.












Click it and Unblock the Notifications