Get Updates
Get notified of breaking news, exclusive insights, and must-see stories!

നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിയ്ക്കും: വി.എസ്

തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളിലെ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ പ്രശ്നം പരിഹരിയ്ക്കുന്നതിനായി സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന്റെ സഹായം തേടുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ പറഞ്ഞു.

ഇതുസംബന്ധിച്ച ഒരു സബ്മിഷന് മറുപടിപറയുകയായിരുന്ന മുഖ്യമന്ത്രി. കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടുന്നതിന് പുറമേ അതത് സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നും ഈ കാര്യത്തെക്കുറിച്ച് വിശദാംശങ്ങള്‍ തേടും.

ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്നതിന് മുമ്പേ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയോ ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലിന്റെയോ അംഗീകാരമുണ്ടെന്ന് രക്ഷാകര്‍ത്താക്കള്‍ ഉറപ്പുവരുത്തണം- മുഖ്യമന്ത്രി പറഞ്ഞു.

പ്രധാനമായും തമിഴ്നാട്, കര്‍ണ്ണാടകം, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+