ആറളം ഫാം പ്രശ്നം: പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി
തിരുവനന്തപുരം: ആറളം ഫാമിലെ ഭൂമി വിതരണത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
അടിയന്തരമായി ചര്‍ച്ചചെയ്യത്തക്ക പ്രശ്നങ്ങള്‍ ആറളത്ത് ഇല്ലെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.
ആറളം ഫമില്‍നടക്കുന്ന കയ്യേറ്റങ്ങളില്‍ സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു












Click it and Unblock the Notifications