വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും: പാലൊളി
തിരുവനന്തപുരം: എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നിയമസഭയെ അറിയിച്ചു.
എല്ലാ സംസ്ഥാനത്തും നടക്കുന്ന എല്ലാ വിവാഹങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റര്‍ ചെയ്യണമെന്ന് സുപ്രിം കോടതി നേരത്തേതന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ചട്ടങ്ങള്‍ പുറപ്പെടുവിയ്ക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള വ്യക്തഗത ആനുകൂല്യങ്ങള്‍ക്കര്‍ഹതപ്പെട്ടവരെ ഇനിമുതല്‍ ഗ്രാമസഭകള്‍ വഴി തിരഞ്ഞെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഗ്രാമപഞ്ചായത്ത്, ബ്ലോക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ ഇനിമുതല്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഗ്രാമസഭകള്‍ തയ്യാറാക്കുന്ന പട്ടികയില്‍ നിന്നായിരിക്കും.
മുമ്പ് ഗ്രാമസഭകള്‍ വളരെ സജീവമായിരുന്നു. എന്നാല്‍ പല സ്ഥലങ്ങളിലും അവയ്ക്ക് പ്രാധാന്യം നഷ്ടപ്പെട്ടിരിക്കുകയാണ്. അത് പരിഹരിയ്ക്കുന്നതിന് കൂടിയാണ് ഈ തീരുമാനം- മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിയ്ക്കുകയായിരുന്ന അദ്ദേഹം.












Click it and Unblock the Notifications