കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യവേനലവധിയ്ക്ക് പ്രത്യേക തീവണ്ടികള്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മധ്യവേനലവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ദക്ഷിണറയില്‍വേ പ്രത്യേക തീവണ്ടികള്‍ ഓടിയ്ക്കും.

ചെന്നൈ-എഗ്മൂര്‍-നാഗര്‍കോവില്‍, കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എന്നീ പ്രത്യേക തീവണ്ടികളാണ് സര്‍വ്വീസ് നടത്തുക.

0611ാം നമ്പര്‍ ചെന്നൈ-എഗ്മൂര്‍-നാഗര്‍കോവില്‍ പ്രതിവാര തീവണ്ടി വെള്ളിയാഴ്ച രാത്രി 11.15 ന് ചെന്നൈ എഗ്മൂറില്‍ നിന്നം പുറപ്പെട്ട് ശനിയാഴ്ച 2.15 ന് നാഗര്‍ കോലിലില്‍ എത്തും. നാഗര്‍കോവിലില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് പുറപ്പെടുന്ന 0612ാം മ്പര്‍ എക്സ്പ്രസ് തിങ്കളാഴ്ച 4.30ന് ചെന്നൈ എഗ്മൂറിലെത്തും.

വെള്ളിയാഴ്ച വൈകീട്ട് 4ന് ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന 0635 ാംനമ്പര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം(പ്രതിവാരം) സൂപ്പര്‍ ഫാസ്റ് സ്പെഷ്യല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഏഴുമണിയ്ക്ക് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്നും ഞായറാഴ്ച 10.30ന് പുറപ്പെടുന്ന 0636 ാംനമ്പര്‍ വണ്ടി തിങ്കളാഴ്ച നാലുമണിയ്ക്ക് ചെന്നൈ സെന്‍ട്രലില്‍ എത്തും.

ഈ വണ്ടികള്‍ക്ക് പാലക്കാട്, ഒറ്റപ്പാലം, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, വര്‍ക്കല എന്നിവിടങ്ങളില്‍ സ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

0603 ാംനമ്പര്‍ മംഗലാപുരം-തിരുവനന്തപുരം പ്രത്യേക തീവണ്ടി ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11മണിയ്ക്ക് മംഗലാപുരത്തുനിന്നും പുറപ്പെടും. 0604ാം നമ്പര്‍ തീവണ്ടി ബുധന്‍, വെള്ളി, ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങളില്‍ രാത്രി 7.25ന് തിരുവനന്തപുരത്തുനിന്നും പറപ്പെടും.

ഈ വണ്ടികള്‍ക്ക് കാസര്‍കോട് , കാഞ്ഞങ്ങാട്, ചെറുവത്തൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, തിരൂര്‍, കുറ്റിപ്പുറം, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍, ആലുവ, എറണാകുളം ജംങ്ഷന്‍, കൊല്ലം, വര്‍ക്കല, എന്നിവിടങ്ങളില്‍ സ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ തീവണ്ടികള്‍ക്കുള്ള രജിസ്ട്രേഷന്‍ ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X