ജയരാജന്‍ വധശ്രമക്കേസ്: വിധി പറയല്‍ മാറ്റി
കണ്ണൂര്‍: സിപിഎം നേതാവ് പി. ജയരാജനു നേരെയുണ്ടായ വധശ്രമക്കേസ് വിധിപറയുന്നതിനായി മാര്‍ച്ച് 27 ലേയ്ക്ക് മാറ്റി.
കേസിലെ 11ാം സാക്ഷി ഡോ. എം.ഡി ജോര്‍ജ്, 16ാം സാക്ഷി പാനൂര്‍ സി. ഐ വര്‍ഗീസ് തോമസ് എന്നിവരെ പുനര്‍വിസ്താരം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്നാണ് വിധിപറയല്‍ മാറ്റിവെച്ചത്.
സംഭവസമയത്തെ ജനറല്‍ ഡയറി, പ്രിസണേഴ്സ് രജിസ്ട്രാര്‍ എന്നിവ ഹാജരാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഒന്‍പതി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. തലശ്ശിേരി അതിവേഗ കോടതിയാണ് കേസ് പരിഗണിയ്ക്കുന്നത്.












Click it and Unblock the Notifications