സമഗ്ര മൃഗസംരക്ഷണ നയം രണ്ടാഴ്ചയ്ക്കുള്ളില്‍
തിരുവനന്തപുരം: സമഗ്ര മൃഗസംരക്ഷണ നയം രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിയ്ക്കുമെന്ന് മന്ത്രി സി. ദിവാകരന്‍ നിയമസഭയെ അറിയിച്ചു.
പൂക്കോട് കേന്ദ്രമായി മൃഗസംരക്ഷണ സര്‍വ്വകലാശാല സ്ഥാപിയ്ക്കുമെന്നും ഇതിനുള്ള കരട് പദ്ധതി തയ്യാറായിക്കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും മൃഗസംരക്ഷണ ിനിക്കുകളോ മൊബൈല്‍ ിനിക്കുകളോ തുടങ്ങും.
ഇറച്ചി, പാല്‍ ഉദ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിയ്ക്കാനുള്ള പദ്ധതികള്‍ ഉടന്‍ ആരംഭിയ്ക്കും. കാലിത്തീറ്റ വില നിയന്ത്രിയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിയ്ക്കുമെന്നും സര്‍ക്കാര്‍ ഒരു കാലിത്തീറ്റ ഫാക്ടറികൂടി തുടങ്ങുമെന്നും ദിവാകരന്‍ അറിയിച്ചു.












Click it and Unblock the Notifications