റഷ്യയില്‍ വൃദ്ധസദനത്തില്‍ തീപിടുത്തം: 50 പേര്‍ മരിച്ചു
ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. കുബാന്‍ റീജിയണില്‍ ചാവുകടലിനടുത്ത് കമെചെവാറ്റ്സ്ക്യ ഗ്രാമത്തിലുള്ള വൃദ്ധസദനത്തിലാണ് തീപിടുത്തമുണ്ടായത്.
അപകടം നടക്കുമ്പോള്‍ 93 പേര്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ മരണസംഖ്യം 20 ആയിരുന്നു. എന്നാല്‍ പിന്നീടാണ് 50 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചത്.
തീപിടുത്തവിവരമറിഞ്ഞ് അിശമന സേന സ്ഥലത്തെത്താന്‍ വൈകിയതുകൊണ്ടാണ് മരണസംഖ്യ ഉയര്‍ന്നത്. അപകടമുണ്ടായ സ്ഥലത്തുനിന്നും 50 കിലോമീറ്റര്‍ അകലെനിന്നുമാണ് അിശമനസേനയെത്തിയത്.












Click it and Unblock the Notifications