ഇറാഖ് മുന്‍ വൈസ് പ്രസിഡന്റിനെ തൂക്കിലേറ്റി
1980 ല്‍ ദൂജൈലില്‍ 148 ഷിയാകളെ കൂട്ടക്കൊലചെയ്തുവെന്ന കേസിലാണ് വധശിക്ഷ. ഈ കേസില്‍ ജീവപര്യന്തം തടവില്‍കഴിയുകയായിരുന്നു ഇദ്ദേഹത്തെ അപ്പീല്‍ കോടതി വധശിക്ഷയ്ക്ക് വിധിയ്ക്കുകയായിരുന്നു.
സദ്ദാം ഹുസൈന് ശേഷം ഇറാക്കില്‍തൂക്കിലെറ്റുന്ന മൂന്നാമത്തെ സദ്ദാം അനുയായിയാണ് റമദാന്‍. 2003ല്‍ കുര്‍ദ്ദിഷ് പോരാളികള്‍ പിടികൂടിയ റമദാനെ അമേരിക്കന്‍ സൈന്യത്തിന് കൈമാറുകയായിരുന്നു. 12 വര്‍ഷം ഇറാഖിന്റെ വൈസ് പ്രസിഡന്റായിരുന്ന റമദാന്‍ സദ്ദാം ഹുസൈന്റെ മുഖ്യ സഹായിയായിരുന്നു.












Click it and Unblock the Notifications