നന്ദിഗ്രാം കൂട്ടക്കൊല: സിബിഐ റിപ്പോര്‍ട്ട് നല്‍കി
കൊല്‍ക്കത്ത: നന്ദിഗ്രാമില്‍ നടന്ന പൊലീസ് വെടിവയ്പില്‍ 14 പേര്‍ മരിച്ച സംഭവത്തെ കുറിച്ച് സിബിഐ കല്‍ക്കത്ത ഹൈക്കോടതി മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
സിബിഐ അഭിഭാഷകന്‍ രഞ്ജന്‍ റായ് മുദ്ര വച്ച കവറിലാണ് റിപ്പോര്‍ട്ട് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ സമര്‍പ്പിച്ചത്.
മാര്‍ച്ച് 14നാണ് നന്ദിഗ്രാമില്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പൊലീസ് വെടിവച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രത്യേക സാമ്പത്തിക മേഖലയ്ക്കായി ഭൂമി ഏറ്റെടുക്കാനുള്ള നീക്കം പശ്ചിമബംഗാള്‍ സര്‍ക്കാര്‍ ഉപേക്ഷിച്ചിരുന്നു.












Click it and Unblock the Notifications