Get Updates
Get notified of breaking news, exclusive insights, and must-see stories!

വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

ദില്ലി: ഇന്ത്യയിലെ ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദേശ ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര പ്രവാസി കാര്യ മന്ത്രാലയം സ്കോളര്‍ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തി.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ദി എജ്യുക്കേഷനല്‍ കണ്‍സള്‍ട്ടന്റ്സ് ഇന്ത്യാ ലിമിറ്റഡിനാണ് ഈ സ്കോളര്‍ഷിപ്പിന് അര്‍ഹരായവരെ കണ്ടെത്തുകയും നല്‍കുകയും ചെയ്യാനുള്ള അധികാരം. കോഴ്സുകള്‍ക്ക് ചേരുന്നതിന് മുമ്പും ശേഷവും ഈ സ്ഥാപനത്തില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാകും.

പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 1,800 ഡോളര്‍ (80,000 രൂപ) വരെ ധനസഹായം ലഭിയ്ക്കും. മാര്‍ച്ച് 31 ആണ് ഇതിനായി അപേക്ഷ നല്‍കേണ്ട അവസാന തീയതി.

പ്രവാസി ഇന്ത്യക്കാരുടെ മക്കള്‍ക്ക് ഇന്ത്യയില്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. എന്‍ജിനീയറിംഗ്, ഹ്യുമാനിറ്റീസ്, കോമേഴ്സ്, മാനേജ്മെന്റ്, ജേണലിസം, ഹോട്ടല്‍ മാനേജ്മെന്റ്, അഗ്രിക്കള്‍ച്ചര്‍ കോഴ്സുകള്‍ തുടങ്ങിയവയ്ക്കെല്ലാം സ്കോളര്‍ഷിപ്പ് ലഭ്യമാണ്. മെഡിക്കല്‍ കോഴ് സുകളും അതുമായി ബന്ധപ്പെട്ട മറ്റ് കോഴ്സുകളുമൊഴികെ ജനറല്‍ , പ്രൊഫഷണല്‍ ബിരുദ കോഴ്സുകള്‍ക്കും സ്കോളര്‍ഷിപ്പ് ലഭ്യമാണ്.

താത്പര്യമുള്ളവിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ട് മാനേജര്‍, എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്, ഇഡി. സിഐഎല്‍ ഹൗസ്- 18-എ, സെക്ടര്‍-16-എ, നോയിഡ-201301 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+