കാര്‍ഷിക വ്യവസായങ്ങള്‍ക്കായി സമഗ്രനയം
തിരുവനന്തപുരം: സംസ്ഥാനത്ത് കാര്‍ഷിക വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി സര്‍ക്കാര്‍ സമഗ്രനയം ആവിഷ്കരിയ്ക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരിം നിയമസഭയെ അറിയിച്ചു.
സ്വകാര്യ സംരംഭകരെ ആകര്‍ഷിയ്ക്കുന്നതിനായി ജൂണ്‍, ജൂലൈ മാസങ്ങളില്‍ സംസ്ഥാനത്ത് ബിസിനസ് ടെക്നോളജി മീറ്റ് സംഘടിപ്പിയ്ക്കും. സ്വകാര്യ മേഖലയില്‍ വ്യവസായം കൊണ്ടുവരുന്നതിനായി റോഡ് ഷോകള്‍ സംഘടിപ്പിയ്ക്കുന്നതിനെപ്പറ്റി ആലോചിച്ചുവരുകയാണ്- മന്ത്രി പറഞ്ഞു.
കെല്‍ടെക് പ്രതിരോധ വകുപ്പ് ഏറ്റെടുക്കുന്നതോടെ 300 കോടിയുടെ നിക്ഷേപമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് (സെസ്) എതിരല്ല. സംസ്ഥാനത്ത് 11 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. മറ്റ് മൂന്നെണ്ണത്തിനായുള്ള അപേക്ഷ ഇപ്പോഴും കേന്ദ്രത്തിന് മുന്നിലുണ്ട്.
സെസിനെതിരായ നിലപാട് സ്വീകരിച്ചാല്‍ അത് സംസ്ഥാനത്തെ ബാധിയ്ക്കും. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം ഇതിനെ എതിര്‍ക്കുകയാണെങ്കില്‍ കേരളവും ആ രീതിതന്നെ പിന്തുടരും- മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications