തിരൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
മലപ്പുറം: തിരൂരിലുണ്ടായ സിപിഎം-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകരും തിരൂര്‍ പറവങ്ങ സ്വദേശികളുമായ ഷാജഹാന്‍, അന്‍സാര്‍, യൂസഫ് എന്നിവര്‍ക്കാണ് വെട്ടേറ്റത്.
വീട് നിര്‍മ്മാണ സ്ഥലത്ത് നില്‍ക്കുകയായിരുന്ന ഇവരെ 12 പേരടങ്ങുന്ന സംഘം ആക്രമിയ്ക്കുകയായിരുന്നു. മൂന്നു പേരെയും തിരൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
എന്‍ഡിഎഫ്- ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കുന്ന തിരൂര്‍, കോട്ടയ്ക്കല്‍ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം.












Click it and Unblock the Notifications