Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭാ ജോണ്‍ മദ്യപിച്ച് ബഹളമുണ്ടാക്കി, പോലീസ് പിടികൂടി

തിരുവനന്തപുരം: മദ്യപിച്ച നിലയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കിയതിന് ശോഭാ ജോണിനെ പോലീസ് പിടികൂടി. ശബരിമല ക്ഷേത്രം മുന്‍ തന്ത്രി കണ്ഠരര് മോഹനരുമായി ബന്ധപ്പെട്ട കേസിലെ വിവാദനായികയാണ് ശോഭ.

കവടിയാര്‍ ആര്‍.പി ലെയ്നിലെ ഹൗസ് നമ്പര്‍ എം 27ല്‍ ബുധനാഴ്ച രാത്രി 11 മണിയോടെയാണ് ശോഭയും സംഘവും അതിക്രമിച്ചു കയറിയത്. ഇവര്‍ അവിടെ നിന്നു ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടിച്ചുകൂടി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരൂര്‍ക്കട പൊലീസ് സ്ഥലത്തെത്തി. അപ്പോള്‍ ശോഭാ ജോണ്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുളളൂ. ഇവരെ പോലീസ് കസ്റഡിയിലെടുത്തു.

അതിക്രമിച്ചു കയറി വീടാക്രമിച്ചതിനും വീട്ടുടമയെ അസഭ്യം പറഞ്ഞതിനും പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. സ്റേഷനില്‍ കൊണ്ടുവന്ന ശേഷം ശോഭയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

അഞ്ചുവര്‍ഷം മുമ്പ് കവടിയാര്‍ സ്വദേശിയായ സക്കറിയ എന്നയാള്‍ക്ക് രണ്ടു ലക്ഷം രൂപ കടം നല്‍കിയിരുന്നുവെന്നും ഇത് തിരികെ വാങ്ങാനാണ് താന്‍ ബുധനാഴ്ച എത്തിയതെന്നും ശോഭ പോലീസിനോട് പറഞ്ഞു.

രാത്രി എട്ടുമണിയോടെ പണം നല്‍കാമെന്നാണ് വീട്ടുടമ പറഞ്ഞത്. എന്നാല്‍ 10 മണിയായിട്ടും പണം നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് വാക്കേറ്റമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+