അിശമന സേനയെ നവീകരിയ്ക്കാന്‍ 92 കോടിയുടെപദ്ധതി നിര്‍ദ്ദേശം
തിരുവനന്തപുരം: അഗ്നിശമന സേനയെ നവീകരിയ്ക്കുന്നതിനായി സംസ്ഥാനം 92 കോടിയുടെ പദ്ധതി നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയെ അറിയിച്ചു.
ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്നും അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അഗ്നിശമന സേനയില്‍ സ്കൈ ലിഫ്റ്റ് ഇല്ലാത്തതിനാല്‍ വന്‍ കെട്ടിടങ്ങളിലും മറ്റും അി ബാധയുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയാതെ വരുന്നു.
ഇത്തരം കുറവുകള്‍ നികത്തുന്നതിനായി അഞ്ച് നഗരങ്ങളിലെ അഗ്നിശമന സേനാ വിഭാഗത്തിനായി അഞ്ച് കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യും. കൂടാതെ സേനയുടെ സേവനം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ആധുനിക ഉപകരണങ്ങളും വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അഗ്നിശമന സേനാ വകുപ്പിലേയ്ക്ക് 1069 ജീവനക്കാരെ നിയമിയ്ക്കാനും തീരുമാനിച്ചു- മന്ത്രി വിശദീകരിച്ചു.
സിപിഎമ്മിലെ രാജു എബ്രഹാമിന്റെ ശ്രദ്ധക്ഷണിയ്ക്കല്‍ പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തര മന്ത്രി.












Click it and Unblock the Notifications