കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരട് വനം നയത്തില്‍ പങ്കാളിത്ത വനവല്‍ക്കരണത്തിന് ഊന്നല്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പങ്കാളിത്ത വനവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന വനം നയത്തിന്റെ കരട് സര്‍ക്കാര്‍ പുറത്തിറക്കി. ചന്ദനം വെട്ടുന്നതിനും സംസ്കരിയ്ക്കുന്നതിനുമുള്ള അധികാരം സര്‍ക്കാറില്‍ നിക്ഷിപ്തമാക്കുമെന്നും ചന്ദനക്കടത്ത് തയുന്നതിനായി ചന്ദനത്തൈല നിര്‍മ്മാണത്തിന്റെ അവകാശം പൊതുമേഖലയ്ക്ക് മാത്രമാക്കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നു.

ചന്ദനമരങ്ങളുടെ കൊള്ള തടയുന്നതിനും സ്വാഭാവിക ചന്ദനക്കാടുകള്‍ പുന:സൃഷ്ടിയ്ക്കുന്നതിനും വിവിധ പങ്കാളിത്ത പദ്ധതികള്‍ നടപ്പാക്കും. വനഭൂമിയെ ആദിവാസികോളനികളുടെ അതിര്‍ത്തികള്‍ നിര്‍ണ്ണയിയ്ക്കും. വനസംരക്ഷണ സമിതികള്‍, ജൈവ വികസന സമിതികള്‍ തുടങ്ങിയവ മുഖേന വനം വകുപ്പ് പൊതുജന സമ്പര്‍ക്കം വര്‍ധിപ്പിയ്ക്കുകയും ജനപങ്കാളിത്തം തേടുകയും ചെയ്യും.

സ്വകാര്യ ഭൂമിയില്‍ മരം നടുന്നത് പ്രോത്സാഹിപ്പിയ്ക്കുന്നതിനായി മരം മുറിയ്ക്കുന്നതിനും മരം കയറ്റിക്കൊണ്ടുപോകുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ ഉദാരമാക്കും. അനിയന്ത്രിതമായ മരംമുറി തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ കണ്ടല്‍ക്കാടുകള്‍ സംരക്ഷിയ്ക്കുന്നതിന് കണ്ടല്‍ വികസന അതോറിറ്റി രൂപീകരിയ്ക്കും. സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ കൈവശമുള്ള കണ്ടല്‍ക്കാടുകള്‍ റിസര്‍വ്വ് വനങ്ങളാക്കി പങ്കാളിത്ത വ്യവസ്ഥയില്‍ സംരക്ഷിയ്ക്കുമെന്നും പറഞ്ഞിട്ടുണ്ട്.

സൈലന്റ് വാലി ദേശീയോദ്യാനത്തിന് ഒരു ബഫര്‍സോണ്‍ രേഖപ്പെടുത്തുമെന്നതാണ് വനം നയത്തിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. വനം വകുപ്പിന്റെ പാട്ടം പുതുക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ പ്രാദേശിക സമ്പദ് വ്യവസ്ഥയും അവിടെ ജോലിചെയ്യുന്ന തൊഴിലാളികലുടെ താല്പര്യവും സംരക്ഷിയ്ക്കും. പൊതു താല്പര്യം മുന്‍നിര്‍ത്തി കാലോചിതമായി പാട്ടത്തുകയും പാട്ടവ്യവസ്ഥകളും സര്‍ക്കാര്‍ പുതുക്കി നിശ്ചയിയ്ക്കുമെന്നും ആവശ്യമായ സാഹചര്യങ്ങളില്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതിയോടെ മാത്രമേ പുതിയപാട്ടം അനുവദിയ്ക്കുകയുള്ളൂവെന്നും നയത്തില്‍ വ്യക്തമാക്കുന്നു.

വനങ്ങളെ ആശ്രയിച്ച് ജീവിയ്ക്കുന്ന ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് ഫോറസ്റ് മാനേജ്മെന്റ് തീരുമാനങ്ങളില്‍ പങ്കാളിത്തം നല്‍കും- കരട് നയത്തില്‍ വ്യക്തമാക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X