സര്‍ക്കാര്‍ സെസ്സിനെതിരല്ല: എളമരം കരീം
തിരുവനന്തപുരം: പ്രത്യേക സാമ്പത്തിക മേഖല സ്ഥാപിക്കുന്നതിനോട് ഇടതുമുന്നണി സര്‍ക്കാരിനു എതിര്‍പ്പില്ലെന്നു വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം.
സെസ്സ് ദേശീയ നയത്തിന്റെ ഭാഗമായിരിക്കുന്നിടത്തോളം കാലം സര്‍ക്കാര്‍ എതിര്‍ക്കില്ലെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
സെസ്സിനെതിരേ കേരളം മാത്രം നിലകൊണ്ടാല്‍ അത് സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ ബാധിക്കും. രാജ്യത്ത് പ്രവര്‍ത്തനാനുമതി ലഭിച്ച 237 സെസ്സുകളില്‍ 11 എണ്ണം കേരളത്തിലാണെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications