Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്എസ്എല്‍സി ചോദ്യക്കടലാസ് പ്രശ്നം: പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യക്കടലാസുകള്‍ മാറിപ്പൊട്ടിച്ച പ്രശ്നത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ ിന്ന് ഇങ്ങിപ്പോയി.

കെ.സി വേണുഗോപാല്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. മാതൃകാ പരീക്ഷ മുതല്‍ ചോദ്യപ്പേപ്പറുകള്‍ ചോരാന്‍ തുടങ്ങിയതാണെന്നും കുറ്റക്കാരെ സംരക്ഷിയ്ക്കുന്ന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ചോദ്യപ്പേപ്പര്‍ അച്ചടിച്ച പ്രസ്സുകാരാണ് സംഭവത്തിന്റെ ഉത്തരവാദികളെന്ന് ഈ പ്രശ്നത്തിന് മറുപടിയായി വിദ്യാഭ്യാസ മന്ത്രി എം.എ ബേബി വ്യക്തമാക്കി.

ഈ പ്രസ്സിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞതിനെത്തുടര്‍ന്ന് പ്രമേയം സഭ നിര്‍ത്തിവച്ച് ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടിറങ്ങിയത്.

എസ്എസ്എല്‍സി പരീക്ഷാ നടത്തിപ്പിന്റെ ഘടന മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിയ്ക്കുന്നുണ്ടെന്ന് അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേ മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ റെഗുലര്‍ പരീക്ഷ മാത്രം നടത്താനാണ് ആലോചിയ്ക്കുന്നത്. പ്രൈവറ്റ്, പഴയ സ്കീം പരീക്ഷകള്‍ സേ പരീക്ഷയ്ക്കൊപ്പവും നടത്തും- മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+