പത്രത്തിന് ഡിജിറ്റല്‍ ഭാവി : ബില്‍ ഗേറ്റ്സ്
അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടി മാധ്യമങ്ങള്‍ക്ക് യാതൊരു വെല്ലുവിളിയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഡിജിറ്റല്‍ യുഗത്തിന്റെ ആവശ്യകതകള്‍ ഉള്‍ക്കൊളളാന്‍ ഓരോ പത്രവും നൂതനവും തനതുമായ മാര്‍ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
കൊളംബിയയില്‍ ഇന്റര്‍ അമേരിക്ക പ്രസ് സൊസൈറ്റിയുടെ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ദശാബ്ദം വന്‍മാറ്റങ്ങളുടേതാവുമെന്ന് അദ്ദേഹം പ്രവചിച്ചു. ഡിജിറ്റല്‍ വിപ്ലവം യാഥാര്‍ത്ഥ്യമായിരിക്കുന്നു. സാങ്കേതിക അടിസ്ഥാനമാക്കിയുളള മുന്നേറ്റങ്ങള്‍ വിപണിയില്‍ പ്രകടമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ ഫലം ലഭിക്കുന്നതിന് അല്‍പം കൂടി കാത്തിരിക്കേണ്ടി വരും.
14 വയസു മുതല്‍ ഡിജിറ്റല്‍ വിപ്ലവത്തിന്റെ സ്വാധീനം പ്രകടമാണ്. വ്യത്യസ്തമാണ് അവരുടെ ചിന്താരീതി. ഇന്റര്‍നെറ്റും വിവര സാങ്കേതിക വിദ്യയും വിപുലമാകുന്നതോടെ വിദ്യാഭ്യാസം, വ്യാപാരം, സാമൂഹിക ജീവിതം എന്നിവയില്‍ ശ്രദ്ധേയമായ മാറ്റം ഉണ്ടാകുമെന്നും ബില്‍ ഗേറ്റ്സ് തുടര്‍ന്നു പറഞ്ഞു.












Click it and Unblock the Notifications