ക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്നും രക്തം പ്രവഹിയ്ക്കുന്നു
രണ്ടാഴ്ച മുമ്പ് എറിക് നെതാനിയേല്‍ എന്ന പൊലീസ് റേഡിയോ ഓപ്പറേറ്ററുടെ വസതിയിലുള്ള ക്രിസ്തുദേവന്റെ ചിത്രത്തില്‍നിന്നുമാണ് ചുവന്ന നിറത്തിലുള്ള ദ്രാവകം വാര്‍ന്നുവീഴുന്നതായി കണ്ടെത്തിയത്.
ക്രിസ്തുവിന്റെ രക്തമാണിതെന്നാണ് പ്രചരിച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്കു മുമ്പ് ഒരുദിവസം നതാനിയേലും കുടുംബവും പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണത്രേ ക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്നും രക്തം വാര്‍ന്നുവീഴുന്നതായി ആദ്യം കണ്ടത്.
തുടര്‍ന്ന് ഇവര്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ രക്തപ്രവാഹം നിലച്ചുവെങ്കിലും വീണ്ടും പല തവണ ഈ സംഭവം നടന്നുവെന്നാണ് പറയുന്നത്. പുറത്തുള്ളവര്‍ വിവരമറിഞ്ഞതോടെ ബിഷപ്പ് ഹൗസില്‍ നിന്നും ആളുകളെത്തി ചിത്രം ഏറ്റെടുത്ത് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ(സിഎന്‍ഐ) ആസ്ഥാനത്തേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
തന്റെ വീട്ടിലുള്ള മറ്റൊരു ചിത്രത്തില്‍ നിന്നും ഇത്തരത്തില്‍ രക്തം പ്രവഹിച്ചതായി നതാനിയേല്‍ മാധ്യമങ്ങളോട് പറഞ്ഞു. മാര്‍ച്ച് 13മുതല്‍ 18 വരെ നിലയ്ക്കാതെ ഇങ്ങനെ രക്തം പ്രവഹിച്ചിരുന്നുവെന്നും നതാനിയേലും കുടുംബവും പറയുന്നു.
അന്തരീക്ഷത്തിലുള്ള കൂടിയ ഈര്‍പ്പം കാരണം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചുവന്ന ചായം വെള്ളവുമായി ചേര്‍ന്ന് അലിയുന്നതാണ് ചുവന്ന ദ്രാവകം പ്രവഹിയ്ക്കാന്‍ കാരണമെന്നാണ് അധികൃതര്‍ ഇതിനെപ്പറ്റിപ്പറയുന്നത്.
എന്നാല്‍ ഈ പ്രതിഭാസത്തെക്കുറിച്ചറിഞ്ഞ് നേരില്‍ക്കാണാനും പ്രാര്‍ത്ഥിയ്ക്കുന്നതിനുമായി ആന്‍ഡമാനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ദ്വീപുനിവാസികളും പുരോഹിതന്മാരും ബോട്ടിലും മറ്റും സഞ്ചരിച്ച് പള്ളിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications