മൊബൈല്‍ വെളിച്ചമേ, നീ കാത്തു...
ഹോ ചീ മിന്‍ പട്ടണത്തിനു 550 കിലോമീറ്റര്‍ വടക്കു സ്ഥിതി ചെയ്യുന്ന ഗിയ ലായ് പ്രവിശ്യയിലെ പ്ലീകൂ ജനറല്‍ ആശുപ്ത്രിയിലെഡോക്ടര്‍മാരാണ് ഇത്തരമൊരു പ്രതിസന്ധിയില്‍ അകപ്പെട്ടത്.
ഏതായാലും അപ്പോള്‍ ഓപ്പറേഷന്‍ തിയറ്ററിലുണ്ടായിരുന്ന എട്ടു പേരില്‍ ആരുടെയോ ബുദ്ധിയില്‍ മിന്നിയത് മൊബൈലാണ്. പിന്നീട് ശങ്കിച്ചില്ല, മൊബൈല്‍ ഫോണുകള്‍ പ്രകാശിച്ചു തുടങ്ങി.
അങ്ങനെ മൊത്തം എട്ടു മൊബൈല്‍ ഫോണുകളുടെ വെളിച്ചത്തില്‍ ശസ്ത്രക്രിയ പുനരാരംഭിച്ചു. അത്ര തെളിച്ചമുണ്ടായിരുന്നില്ലെങ്കിലും മൊബൈല്‍ ഫോണുകള്‍ ഏകിയ പ്രകാശത്തില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഓപറേഷനു നേതൃത്വം നല്‍കിയ സര്‍ജന്‍ ഗ്യുവന്‍ ടു ടിന്‍ പറഞ്ഞു.
ബാക്ക്അപ്പ് ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ അമ്മയില്‍ നിന്നും കുഞ്ഞിനെ വേര്‍പ്പെടുത്താന്‍ കഴിഞ്ഞതായും ടിന്‍ അറിയിച്ചു.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും അല്പദിവസങ്ങള്‍ക്കകം ആശുപത്രി വിടുമെന്നും അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications