പ്രമോദ് മഹാജനെ സഹോദരന്‍ വെടിവെച്ചതുതന്നെയാണെന്ന് രേഖ മഹാജന്‍
മുംബൈ: മുന്‍ ബിജെപി നേതാവും തന്റെ ഭര്‍ത്താവുമായിരുന്ന പ്രമോദ് മഹാജനെ സഹോദരന്‍ പ്രവീണ്‍ മഹാജന്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പ്രമോദ് മഹാജന്റെ വിധവ രേഖ മഹാജന്‍ മുംബൈ കോടതിയെ അറിയിച്ചു.
പ്രമോദ് മഹാജന്‍ വധക്കേസിലെ വിചാരണയ്ക്കിടെയാണ് രേഖ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്. വീണ്ടും വീണ്ടും തന്റെ ഭര്‍ത്താവിനെ വെടിവെയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ പ്രവീണിനെ തള്ളി വീടിനു പുറത്താക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവിന്റെനിര്‍ദ്ദേശിച്ചതനുസരിച്ചാണ് സഹോദരിയുെ ഭര്‍ത്താവായ ഗോപിനാഥ് മുണ്ടെയെ വിവരമറിയിച്ചത്- രേഖ വിശദീകരിച്ചു.
ഇതാദ്യമായാണ് ഭര്‍ത്താവിനെ കൊലപാതകത്തെക്കുറിച്ച് രേഖ ആളുകള്‍ക്കിടയില്‍ സംസാരിയ്ക്കുന്നത്. വ്യാഴാഴ്ച നടന്ന കോടതി നടപടികള്‍ക്കിടയില്‍ ഇവര്‍ ബോധരഹിതയായിരുന്നു. കൊലപാതകത്തിന് ശേഷം രേഖയും പ്രവീണ്‍ മഹാജനും ആദ്യമായി നേര്‍ക്കുനേര്‍ കാണുന്നതും വിചാരണയ്ക്കായി കോടതിയിലെത്തിയപ്പോഴാണ് . പ്രവീണിന്റെ വെടിയേറ്റതിനെത്തുടര്‍ന്ന് 2006 മെയ് മൂന്നിനാണ് പ്രമോദ് മഹാജന്‍ അന്തരിച്ചത്.












Click it and Unblock the Notifications