മാധ്യമസിന്റിക്കേറ്റ്: സിബിഐ അന്വേഷിക്കണമെന്ന് വെളിയം
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
മാധ്യമ സിന്റിക്കേറ്റിന് വിദേശപണം ലഭിക്കുന്നുണ്ടോയെന്ന് സിബിഐ അന്വേഷിക്കണമെന്നും വെളിയം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ മാധ്യമസിന്റിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും മാധ്യമസിന്റിക്കേറ്റുണ്ടെന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെയും ആരോപണത്തിനു പിന്നാലെയാണ് വെളിയത്തിന്റെ ഈ പ്രസ്താവന.












Click it and Unblock the Notifications