പരിയാരം ഭരണ സമിതി: സര്‍ക്കാര്‍ നടപടി അസാധുവെന്ന് കോടതി
കൊച്ചി: പരിയാരം മെഡിക്കല്‍ കോളജ് ഭരണ സമിതി പിരിച്ചുവിട്ട സര്‍ക്കാര്‍ നടപടി അസാധുവാണെന്ന് ഹൈക്കോടതി കണ്ടെത്തി.
ഭരണ സമിതിയ്ക്ക് മതിയായ ക്വാറം ഉണ്ടെന്നും മുന്‍ മന്ത്രി എം.വി രാഘവന് ഇനിയും ഭരണ സമിതി അധ്യക്ഷനായി തുടരാമെന്നും കോടതി വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട സിംഗില്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ചും ശരിവെച്ചു. മതിയായ ക്വാറം ഇല്ലെന്ന കാരണം പറഞ്ഞാണ് സര്‍ക്കാര്‍ ഭരണ സമിതി പിരിച്ചുവിട്ടത്.
ഇത് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പ്രസ്താവിച്ച വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.












Click it and Unblock the Notifications