സംഭാവന നല്‍കാന്‍ വൈകിയതിന് ദമ്പതികളെ ആക്രമിച്ചു
കണ്ണൂര്‍: പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ദമ്പതികള്‍ക്കു നേരെ ആക്രമണം. അധ്യാപക ദമ്പതികളായ തോലമ്പ്ര വാഴയില്‍ രമേശന്‍(40), ഭാര്യ ഷൈല(35) എന്നിവരാണ് പാര്‍ട്ടി ഫണ്ട് നല്‍കാന്‍ വൈകിയതിനാല്‍ ആക്രമണത്തിനിരയായത്.
നാലംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റ ഇവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
പാര്‍ട്ടിയുടെ പ്രത്യേക ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ വൈകിയതിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകരാണ് വീട് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
വീട് കല്ലെറിഞ്ഞു തകര്‍ക്കുകയും മുറിയിലുണ്ടായിരുന്ന പണം കൊണ്ടുപോവുകയും ചെയ്തതായും പരാതിയുണ്ട്. അധ്യാപികയെ ഉപദ്രവിക്കാന്‍ ശ്രമം നടന്നതായും അറിയുന്നു.












Click it and Unblock the Notifications