ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായവില നല്‍കും: വി.എസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ടെക്നോപാര്‍ക്കിനു വേണ്ടി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നു മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. ഏറ്റെടുത്ത സ്ഥലങ്ങള്‍ക്ക് ന്യായവില നല്‍കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും വി.എസ് നിയമസഭയില്‍ അറിയിച്ചു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായവില നല്‍കണമെന്നാണ് സര്‍ക്കാര്‍ നയം. ഇതിനു വിരുദ്ധമായി നടക്കുന്ന പ്രചാരണങ്ങള്‍ തളളിക്കളയണമെന്നും വി.എസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications