Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനനഷ്ടം: വെള്ളാപ്പള്ളി പണിക്കര്‍ക്ക് നോട്ടീസയച്ചു

കൊച്ചി: മാനനഷ്ടത്തിന് രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണ പണിക്കര്‍ക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വക്കീല്‍ നോട്ടീസയച്ചു.

കൊല്ലം വൈകുണ്ഠപുരം കിഴക്കേമഠത്തില്‍ എസ്. ശ്രീധരന്‍ പോറ്റി വെള്ളാപ്പള്ളി നടേശനെ കുറ്റപ്പെടുത്തിക്കൊണ്ട് നാരായണപ്പണിക്കര്‍ക്ക് എഴുതിയ കത്ത് പത്രങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ആരോപണം.

നഷ്ടപരിഹാരമായി രണ്ടു കോടി രൂപ 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കത്ത് പ്രസിദ്ധീകരിച്ചതിനാല്‍ പത്രങ്ങള്‍ വഴി ഒരാഴ്ചയ്ക്കുള്ളില്‍ നിരുപാധികം മാപ്പു പറയണമെന്നും നോട്ടീസില്‍ പറയുന്നു.

മാളികപ്പുറം മേല്‍ശാന്തി മധുസൂദനന്‍ പോറ്റിയുടെ പണം വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് മേല്‍ശാന്തിയുടെ പിതാവ് കൂടിയായ ശ്രീധരന്‍ പോറ്റിയുടെ പരാതിയിലെ ഉള്ളടക്കം.

ഇതേ പരാതി തന്നെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഴിമതി അന്വേഷിയ്ക്കുന്ന ജസ്റിസ് പരിപൂര്‍ണ്ണന്‍ കമ്മിഷനും നല്‍കിയിട്ടുണ്ട്. സ്വകാര്യ ബാങ്ക് ഇടപാടു വഴിയാണ് പണം തട്ടിയതെന്നാണ് കത്തിലെ ആരോപണം. എന്നാല്‍ വെള്ളാപ്പള്ളിയ്ക്ക് സ്വകാര്യ ബാങ്കില്‍ അക്കൗണ്ട് ഇല്ലെന്ന് നോട്ടീസില്‍ പറയുന്നു.

വെള്ളാപ്പള്ളിയുടെ അന്തസ്സ് ഇല്ലാതാക്കുന്നതിനായി മനപ്പൂര്‍വ്വമായാണ് കത്ത് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയതെന്നാണ് ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+