കോഴിക്കോട് യുവമോര്‍ച്ചാ മാര്‍ച്ചിനിടെ സംഘര്‍ഷം
കോഴിക്കോട്: എഡിബി വായ്പയ്ക്കെതിരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കോഴിക്കോട് നഗരസഭാ കാര്യാലത്തിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം.
അക്രമാസക്തരായി പൊലീസിന് നേര്‍ക്ക് കല്ലേറു നടത്തിയ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിയ്ക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു.
യുവ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. കെ. സുരേന്ദ്രനെ പൊലീസ് അറസ്റുചെയ്തു.
കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറി പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ പ്രകടനമൊത്തിയ പ്രവര്‍ത്തകര്‍ നഗരസഭാ ഓഫീസിനുള്ളില്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.












Click it and Unblock the Notifications