Get Updates
Get notified of breaking news, exclusive insights, and must-see stories!

വൂമര്‍ : കൊലയ്ക്കു പിന്നില്‍ ദാവൂദ്?

ദാവൂദിന്റെ വലംകൈയായിരുന്ന ബബ്ലൂ ശ്രീവാസ്തവയാണ് കൊലപാതകത്തില്‍ ദാവൂദാണെന്ന് ആരോപിക്കുന്നത്. മുന്‍ പാക് താരം സരഫ്രാസ് നവാസും ഈ ആരോപണം ഉന്നയിച്ചിരുന്നു. പന്തയ വിവാദവുമായി ബന്ധപ്പെട്ട് ബബ്ലൂ ശ്രീവാസ്തവ ഇപ്പോള്‍ ജയിലിലാണ്.

ദാവൂദ് നേതൃത്വം നല്‍കുന്ന ക്രിക്കറ്റിലെ പന്തയമാഫിയ ഈ ലോകകപ്പില്‍ 500 കോടി രൂപയുടെ ലാഭം ലക്ഷ്യമിടുന്നതായി ബബ്ലൂ ശ്രീവാസ്തവ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ദാവൂദ് ക്രിക്കറ്റിലെ പന്തയമാഫിയ നിയന്ത്രിക്കുകയാണ്.

ലോകകപ്പിന്റെ മത്സരപ്പട്ടിക നിശ്ചയിച്ച അന്നു തന്നെ 500 കോടിയുടെ പന്തയവും നടന്നിട്ടുണ്ട്. വമ്പന്‍ ടീമുകള്‍ ദുര്‍ബലരുമായി ഏറ്റുമുട്ടുന്ന മിക്ക മത്സരങ്ങളും പന്തയമാഫിയ നിശ്ചയിക്കുന്ന തരത്തിലാണ് അവസാനിക്കുന്നത്.

പാകിസ്താന്‍ വെസ്റിന്‍ഡീസിനോട് തോറ്റതില്‍ ഇവര്‍ക്ക് ബന്ധമില്ലെന്നാണ് ശ്രീവാസ്തവയുടെ അഭിപ്രായം. ഇത് മാഫിയയുടെ ഇച്ഛയ്ക്ക് വിപരീതമായി സംഭവിച്ചിരിക്കാമെന്നും അതില്‍ നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നതിന് ദാവൂദ് ആസൂത്രണം ചെയ്തതാണ് അയര്‍ലണ്ടിനോടുളള പാകിസ്താന്റെ പരാജയമെന്നും ശ്രീവാസ്തവ പറയുന്നു.

എന്നാല്‍ ജയിലഴികള്‍ക്കുളളില്‍ കഴിയുന്നയാള്‍ക്ക് ഇത്ര കൃത്യമായ വിവരം എങ്ങനെ കിട്ടി എന്ന ചോദ്യത്തിന് ഇയാള്‍ ഉത്തരം നല്‍കുന്നില്ല.

പാക് ക്രിക്കറ്റിലെ ഉന്നതരും പന്തയമാഫിയയും തമ്മിലുളള ബന്ധം ബോബ് വൂമര്‍ക്ക് നന്നായി അറിയാമായിരുന്നെന്നും അത് പുറത്തു വരാതിരിക്കാന്‍ നടത്തിയതാണ് ഈ കൊലപാതകമെന്നുമാണ് ഒരു കാലത്ത് ദാവൂദ് സംഘത്തിലെ പ്രധാനിയായിരുന്ന ബബ്ലു ശ്രീവാസ്തവയുടെ നിഗമനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+