കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിവിസര്‍ജ്യമുണ്ടോ, തപാല്‍ സേവനം പ്രതീക്ഷിക്കേണ്ട...

  • By Staff
Google Oneindia Malayalam News

എന്തായാലും സെന്റ് ജോണ്‍സിലെ 13 ഹൗസിങ് യൂണിറ്റുകള്‍ക്ക് തപാല്‍ സേവനം താല്‍ക്കാലികമായി നിര്‍ത്തലാക്കാനാണ് കാനഡ പോസ്റിന്റെ തീരുമാനം. ഇതിനു പിന്നില്‍ പ്രധാന പങ്ക് വഹിക്കുന്നു ഘടകമോ, നായ വിസര്‍ജ്ജ്യം തന്നെ.

ഫ്രഷ് വാട്ടര്‍ റോഡിലെയും ആന്‍ഡര്‍സണ്‍ അവന്യൂവിലെയും വീടുകളിലെക്കുളള തപാല്‍ സേവനത്തിനാണ് കാനഡ പോസ്റ് താല്‍ക്കാലിക അവധി കൊടുത്തത്. ഇവിടെയുളള നായവിസര്‍ജ്ജ്യം മൂലം പോസ്റ്മാന്‍മാര്‍ക്ക് വഴി നടക്കാന്‍ കഴിയുന്നില്ലെന്നാണ് കാനഡിയന്‍ ബോര്‍ഡ്കാസ്റിംഗ് കോര്‍പറേഷന്റെ റിപ്പോര്‍ട്ട്.

നടപാതകളിലും മറ്റും നായവിസര്‍ജ്ജ്യം നിറഞ്ഞു കിടക്കുകയാണെന്നും ഇതു മൂലം ആ പ്രദേശത്തൂടെ നടക്കാന്‍ കഴിയില്ലെന്നുമാണ് കാനഡിയേന്‍ പോസ്റ് വക്താവിന്റെ അറിയിപ്പ്.

എന്തായാലും അവിടുത്തെ പട്ടിസ്നേഹിക്കളായ വീട്ടുകാര്‍ക്ക് തപാല്‍ വകുപ്പിന്റെ ഈ തീരുമാനം അത്രയ്ക്കങ്ങ് രസിച്ചിട്ടില്ല. ഈ വാര്‍ത്ത തന്നെ ഞെട്ടിപ്പിച്ചതായി ആ പ്രദേശത്തെ ഒരു വീട്ടുടമസ്ഥയായ പാം മാനിങ് പറഞ്ഞു.

നായവിസര്‍ജ്ജ്യത്തിന്റെ പേരില്‍ കാനഡ പോസ്റ് തപാല്‍ വിതരണം ചെയ്യില്ലെന്നത് അവര്‍ക്കിപ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. എവിടെ ചെന്നാലും ഇത്തരം വിസര്‍ജ്ജ്യങ്ങള്‍ കാണും, അതിന്റെ പേരില്‍ ഞങ്ങളെ മാത്രം അകറ്റി നിര്‍ത്തുന്നത് എന്തിനെനാണ് പാമിന്റെ സംശയം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X