ബാന്‍ കി മൂണിനെ വധിക്കാന്‍ ശ്രമം
സ്ഥാനമേറ്റെടുത്ത ശേഷമുളള സെക്രട്ടറി ജനറലിന്റെ ആദ്യ ബാഗ്ദാദ് സന്ദര്‍ശനമായിരുന്നു ഇത്. ബാഗ്ദാദില്‍ പ്രധാനമന്ത്രി നൂറി അല്‍ മാലിക്കിയുമായി വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് ഹാളിന് നേരെ മോര്‍ട്ടാര്‍ ആക്രമണം നടന്നത്.
പ്രാദേശിക സമയം 3.30ന് ആണ് സ്ഫോടനം നടന്നത്. ആക്രമണത്തില്‍ ഇരുവരും ഞെട്ടി വിറച്ചു. സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു.
സ്ഫോടനം നടന്ന ഉടന്‍ ബാന്‍ കി മൂണും നൂറി മാലിക്കിയും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയാക്കി. അന്‍പത് മീറ്റര്‍ അകലെ നിന്നു വിക്ഷേപിക്കാവുന്ന മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും സംശയമുണ്ട്.












Click it and Unblock the Notifications