വൂമര്‍: ആത്മകഥയുടെ കൈയെഴുത്തു പ്രതി കാണാതായി
പാകിസ്താന്‍ ടീമിലെ ചിലര്‍ക്ക് പന്തയക്കാരുമായുളള ബന്ധത്തെക്കുറിച്ച് വൂമറുടെ ആത്മകഥയില്‍ പരാമര്‍ശങ്ങളുളളതായാണ് സൂചന.
അദ്ദേഹത്തിന്റെ ആത്മകഥയായ ഡിസ്കവറിങ് ക്രിക്കറ്റ് :ദി ആര്‍ട് ആന്റ് സയന്‍സ് ഓഫ് ദി ഗെയിം അവസാന മിനുക്കു പണികളിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പന്തയവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആത്മകഥയിലില്ലെന്നാണ് വൂമറുടെ കുടുംബാംഗങ്ങള്‍ അവകാശപ്പെടുന്നത്.
ഇതിനിടെ വൂമറുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ ജമൈക്കന്‍ പൊലീസ് അറസ്റ് ചെയ്തതായി പാക് ചാനലായ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരുന്നു.
പേരും മറ്റു വിവരങ്ങളും ഇതു വരെ പുറത്തു വിട്ടിട്ടില്ല. അറസ്റിലായ ആള്‍ ജമൈക്കക്കാരനല്ലെന്നും എന്നാല്‍ ഇയാളുടെ സ്വദേശം അറിവായിട്ടില്ലെന്നുമാണ് ജിയോ ടിവി റിപ്പോര്‍ട്ടില്‍ പറയുന്നത്.
വൂമറുടെ കൊലയാളി പിഗാസസ് ഹോട്ടലില്‍ അദ്ദേഹം താമസിച്ചിരുന്ന അതേ നിലയില്‍ തന്നെയുണ്ടായിരുന്നെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പാക് ടീം താമസിച്ചിരുന്നതും ഇതേ നിലയില്‍ തന്നെയായിരുന്നു.












Click it and Unblock the Notifications