വൂമറുടെ മരണം കൊലപാതകമെന്ന് സ്ഥീരികരിച്ചു
വൂമറുടെ ലാപ്ടോപ്പിലും കവിളിലും കണ്ണുകളിലും ചോരക്കറകളും കഴുത്തില്‍ പാടുകളും ഉണ്ടായിരുന്നതായും സൂചനയുണ്ട്. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
കൊലപാതകത്തെക്കുറിച്ചുളള വിവരങ്ങള്‍ അറിയിക്കാനായി ഹെല്‍പ് ലൈനും തുറന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് പറഞ്ഞു.
നേരത്തെ അന്വേഷണത്തിന്റെ ഭാഗമായി പാക്കിസ്താന്‍ കളിക്കാരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നു. പാക്കിസ്താന്‍ ടീമംഗങ്ങളുടെ മൊഴിയെടുത്തതായി ജമൈക്ക ഡപ്യൂട്ടി കമ്മിഷണര്‍ മാര്‍ക് ഷീല്‍ഡ്സ് അറിയിച്ചു.












Click it and Unblock the Notifications