Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ ശേഷം അഭിനയം തുടരും: ഐശ്വര്യ

മുംബൈ: അഭിഷേക്-ഐശ്വര്യ വിവാഹത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നുതുടങ്ങിയതോടെ അസ്വസ്ഥരായ ആരാധകര്‍ക്ക് ഇനി ആശ്വസിയ്ക്കാം. അഭിഷേകുമായുള്ള വിവാഹത്തിന് ശേഷവും താന്‍ അഭിനയം തുടരുമെന്ന് ഐശ്വര്യ പ്രഖ്യാപിച്ചുകഴിഞ്ഞു.

ഐശ്വര്യയുടെയും അഭിഷേകിന്റെയും കുടുംബാംഗങ്ങളെല്ലാം ഐശ്വര്യയുടെ അഭിനയ ജിവീതം മുന്നോട്ടുകൊണ്ടുപോകണമെന്ന് ആഗ്രഹിയ്ക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഐശ്വര്യ അഭിനയം നിര്‍ത്തുകയെന്നകാര്യം അപ്രസക്തമാകുന്നു- ഐശ്വര്യയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഏപ്രില്‍ 18ന് ഐശ്വര്യ- അഭിഷേക് വിവാഹം നടക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട് ഏറ്റവും അവസാനം പുറത്തുവന്നിരിക്കുന്ന വാര്‍ത്ത. അമിതാഭ് ബച്ചന്റെ കുടുംബ വീടായ പ്രതീക്ഷയില്‍ വെച്ചായിരിക്കും വിവാഹമെന്നും ഏതാണ്ട് തീരുമാനമായിട്ടുണ്ട്. തുടര്‍ന്നുള്ള വിരുന്നുസല്‍ക്കാരങ്ങള്‍ ദില്ലിയിലും മുംബൈയിലുമായി നടക്കും.

നേരത്തേ വിവാഹച്ചടങ്ങ് വളരെ വിപുലമായി നടക്കുമെന്നായിരുന്നു സംസാരമെങ്കിലും അത് ലളിതമയ ഒരു ചടങ്ങായിരിക്കുമെന്നാണ് പുതിയ വിവരം. എന്നാല്‍ വിവാഹച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള അവകാശം കോടിക്കണക്കിന് രൂപയ്ക്ക് ഒരു വിദേശ ചാനലിന് വിറ്റതായും വാര്‍ത്തയുണ്ട്.

അമിതാഭിന്റെ മാതാവ് തെജി ബച്ചന്‍ ആശുപത്രിയിലായതുകൊണ്ട് വിവാഹ തീയ്യതി ഏപ്രില്‍ 18 തന്നെയായിരിക്കുമെന്നാണ് പറയുന്നത്. അഭിഷേകും ഐശ്വര്യയും ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടെ ഷൂട്ടിംഗും മാര്‍ച്ചില്‍ അവസാനിയ്ക്കും.

അശുതോഷ് ഗൗരികര്‍ സംവിധാനം ചെയ്യുന്ന ജോധ-അക്ബര്‍ എന്ന ചിത്രം പൂര്‍ത്തിയായതിനുശേഷം ഐശ്വര്യ നേരത്തേ നിശ്ചയിച്ച മറ്റു സിനിമകളില്‍ അഭിനയിയ്ക്കും. രാംഗോപാല്‍ വര്‍മ്മ സംവിധാം ചെയ്യുന്ന സര്‍ക്കാര്‍- 2, കരണ്‍ ജോഹറിന്റെ ശിഷ്യന്‍, തരുണ്‍ മന്‍സുഖാനിയുടെ ചിത്രം, ശ്രീധര്‍ രാഘവന്റെ ഹാപ്പി ബര്‍ത്ത് ഡേ, വിക്കി ചോപ്രയുടെ രാസ്തെ തുടങ്ങിയ ചിത്രങ്ങളിലാണ് ഇനി ഐശ്വര്യ അഭിനയിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+