Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും കൂടുതല്‍ ക്ഷയരോഗികള്‍ ഇന്ത്യയില്‍

ദില്ലി: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗികളുള്ളത് ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ കണക്കിലാണ് ഇന്ത്യയില്‍ ക്ഷയരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി പറയുന്നത്.

പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ക്ഷയരോഗം പിടിപെടുന്നത്. ഓരോ മിനിറ്റിലും ഒരു ഇന്ത്യക്കാരനെങ്കിലും ക്ഷയരോഗം ബാധിച്ച് മരിയ്ക്കുന്നുമുണ്ട്. ഒരു മിനിറ്റില്‍ ഒരാള്‍ എന്ന രീതിയിലാണ് രോഗം പടരുന്നത്. ഇന്ത്യയില്‍ ഇപ്പോള്‍ 22 ലക്ഷം ക്ഷയരോഗികളാണുള്ളത്.

പുതിയ കണക്കുകള്‍ വച്ചുനോക്കുമ്പോള്‍ എയിഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്നതുപോലെ തന്നെ പ്രാധാന്യം ക്ഷയരോഗത്തിന്റെ നിവാരണത്തിന് വേണ്ടിയും നല്‍കേണ്ടതുണ്ട്.

ക്ഷയരോഗത്തിന് കാരണമാകുന്ന ബാക്ടീരിയ ഇതിനെതിരെ നല്‍കുന്ന മരുന്നിനോട് പ്രതിരോധശേഷി നേടിത്തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗനിവാരണത്തിനായി നല്‍കുന്ന മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്ന അളവില്‍ ഉപയോഗിയ്ക്കാത്തതും ക്രമരഹിതമായി ഉപയോഗിയ്ക്കുന്നതുമാണ് ഇതിന് കാരണം.

കണക്കുകളില്‍ നിന്ന് ക്ഷയരോഗത്തിന്റെ ഭീകരത വെളിവാകുന്നുണ്ടെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിവര്‍ഷം മൊത്തം പ്രതിരോധ പ്രവര്‍ത്തന ഫണ്ടിന്റെ 1.6 ശതമാനം മാത്രമാണ് ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നത്. 2000-2001 വര്‍ഷത്തില്‍ ഇത് 5.4 ശതമാനം വരെയുണ്ടായിരുന്നു.

1992 മുതലാണ് മാര്‍ച്ച് 24 ലോക ക്ഷയരോഗ ദിനമായി ആചരിച്ചു വരുന്നത്. കേരളത്തില്‍ മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ നാല് വരെ ക്ഷയരോഗനിയന്ത്രണ മാസമായി ആചരിക്കും. കേരളത്തിലിപ്പോള്‍ 27,000 പേര്‍ ക്ഷയരോഗ ചികിത്സയിലാണ്. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ബോധവത്കരണ പരിപാടികളും മാര്‍ച്ചില്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+