കോഴിക്കോട്ട് ബിജെപി ഹര്‍ത്താല്‍ പൂര്‍ണം
കോഴിക്കോട്: എഡിബി വായ്പയ്ക്കെതിരെ കോര്‍പ്പറേഷന്‍ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നില്ല.
ശനിയാഴ്ച വൈകിട്ട് ആറുവരെ നീളുന്ന ഹര്‍ത്താലില്‍ നിന്നും അവശ്യസര്‍വ്വീസുകളെയും വിവാഹ സംഘങ്ങളെയും ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.
ലഭ്യമായ റിപ്പോര്‍ട്ടുകളനുസരിച്ച് ഹര്‍ത്താല്‍ സമാധാനപരമാണ്. സ്വകാര്യ വാഹനങ്ങള്‍ ഓടുന്നുണ്ട്.
ജില്ലയിലെ സ്കൂളുകളില്‍ നടത്താനിരുന്ന അഞ്ച്, ആറ്, ഏഴ് ക്ലാസ്സുകളിലെ പരീക്ഷകള്‍ ഹര്‍ത്താലിനെത്തുടര്‍ന്ന് മാറ്റിവച്ചിട്ടുണ്ട്. ഇവ മാര്‍ച്ച് 29ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
ശനിയാഴ്ച നടത്താനിരുന്ന കാലിക്കറ്റ് സര്‍വ്വകലാശാലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. ഈ മാസം കോഴിക്കോട് നടക്കുന്ന മൂന്നാമത്തെ ഹര്‍ത്താലാണ് ഇത്.












Click it and Unblock the Notifications