കേരള ഹെല്‍ത്ത് ടൂറിസം മേള തുടങ്ങി
കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും കേരള വിനോദസഞ്ചാര വകുപ്പും ചേര്‍ന്നൊരുക്കുന്ന മൂന്നുദിവസത്തെ കേരള ഹെല്‍ത്ത് ടൂറിസം മേള-2007 ആരംഭിച്ചു.
ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്തു. ചികിത്സതേടി വിദേശത്തുനിന്നും കേരളത്തിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുക, കേരളത്തിലെ ആരോഗ്യമേഖലയിലേയ്ക്ക് വിദേശ ഇന്‍ഷുറന്‍സ് കമ്പനികളുടെ ശ്രദ്ധയാകര്‍ഷിയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിയ്ക്കുന്നത്.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി എണ്ണൂറോളം പ്രതിനിധികളാണ് മേളയില്‍ പങ്കെടുക്കുന്നത്. മെഡിക്കല്‍ ടൂറിസം രംഗത്തെ അവസരങ്ങള്‍, പുതിയ പ്രവണതകള്‍, ഈ രംഗം നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് മേളയില്‍ സെമിനാറുകള്‍ സംഘടിപ്പിയ്ക്കുന്നുണ്ട്.
ആരോഗ്യ സുരക്ഷാ മേഖലയിലെ കേരളത്തിന്റെ നേട്ടങ്ങള്‍ അടിസ്ഥാനമാക്കിയുള്ള നൂറോളം സ്റാളുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയുര്‍വേദം, അലോപ്പതി മേഖലകളിലുള്ള ഇന്ത്യയിലെ പ്രമുഖ ആശുപത്രികള്‍, ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ തുടങ്ങിയവയും മേളയില്‍ പങ്കെടുക്കും.












Click it and Unblock the Notifications