Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹപാര്‍ട്ടിക്ക് പൊലീസ് വാഹനം

കൊച്ചി: ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹാഘോഷങ്ങള്‍ വിവാദത്തിലേക്ക്. സ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ വിജിലന്‍സ് ഓഫീസറായ ഐജി വേണുഗോപാല്‍ കെ. നായരുടെ മകളുടെ വിവാഹത്തിനു മുന്നോടിയായുളള പാര്‍ട്ടി ചടങ്ങുകള്‍ക്കായി ഡിപ്പാര്‍ട്ട്മെന്റ് വാഹനം തലങ്ങും വിലങ്ങും ഓടിയതാണ് വിവാദമായത്.

ഈ മാസം 25ന് നടക്കുന്ന വിവാഹത്തിനു മുമ്പായി നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കാണ് പൊലീസിന്റെ പ്രത്യേക സേവനം ഏര്‍പ്പെടുത്തിയത്. വെളളിയാഴ്ച രാത്രി കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിന് ഉത്തരേന്ത്യയില്‍ നിന്നെത്തിയ അതിഥികളെ കൊണ്ടു വന്നത് കൊച്ചി എആര്‍ ക്യാംപിലെ ബസ്സിലാണ്.

പൊലീസുകാരനായ ഡ്രൈവര്‍ ഓടിച്ച പൊലീസ് വാനില്‍ എത്തിയ അതിഥികളുടെ എണ്ണവും കുറവല്ല. നാല് ജില്ലകളില്‍ നിന്നുളള ഏഴ് വാഹനങ്ങളാണ് ഐജിയുടെ മകളുടെ വിവാഹം പൊടിപൊടിക്കാനായി പൊലീസ് നീക്കിവെച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+