പശു സയാമീസ് ഇരട്ടകളെ പ്രസവിച്ചു
തൊടുപുഴ: തൊടുപുഴക്ക് സമീപം മഠത്തിപ്പാറയില്‍ പശു സയാമീസ് ഇരട്ടകളെ പ്രസവിച്ചു. കച്ചറയില്‍ മാമച്ചന്റെ പശുവാണ് സയാമീസ് ഇരട്ടകളെ പ്രസവിച്ചത്.
നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയകളിലൂടെയാണ് സയാമീസ് ഇരട്ടകളായ പശുക്കിടാവുകളെ പുറത്തെടുത്തത്. പുറത്തുെടുക്കുമ്പോള്‍ മരിച്ച നിലയിലായിരുന്നു പശുക്കിടാവുകളെ ഉദരഭാഗം ചേര്‍ന്നുകിടന്നിരുന്നു.
പ്രസവത്തിന് ബുദ്ധിമുട്ട് നേരിടേണ്ടിവന്നതിനാല്‍ ഉടമസ്ഥന്‍ തൊടുപുഴ ജില്ലാ മൃഗാശുപത്രിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘമെത്തി ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഒരു പശു സയാമീസ് ഇരട്ടകളെ പ്രസവിച്ച സംഭവം തന്റെ ജീവിതത്തില്‍ ആദ്യമായാണ് കാണുന്നതെന്ന് ശസ്ത്രക്രിയക്കു നേതൃതനം നല്‍കിയ ഡോ.ജി.മോഹന്‍ദാസ് പറഞ്ഞു. സംഭവമറിഞ്ഞ് സയാമീസ് പശുക്കിടാവുകളെ കാണാന്‍ ഒട്ടേറെ പേരെത്തി.












Click it and Unblock the Notifications