ചാപ്പലിന്റെ തൊപ്പി തെറിക്കും
ചാപ്പലുമായുളള കരാര്‍ പുതുക്കാന്‍ ബിസിസിഐ തയ്യാറല്ലെന്നാണ് സൂചനകള്‍. ചാപ്പലുമായുളള കരാറിന്റെ കാലാവധി ലോകകപ്പു വരെയാണെന്നും അതിനു ശേഷമുളള കാര്യങ്ങള്‍ പരിശോധിക്കുമെന്നും ബിസിസിഐ പ്രസിഡന്റ് ശരദ് പവാര്‍ വ്യക്തമാക്കി.
ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ദയനീയമായി പരാജയപ്പെട്ട ടീം രാഷ്ട്രത്തെയും തന്നെയും നിരാശനാക്കിയതായി പവാര്‍ പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് കളിക്കാര്‍ക്കു വേണ്ടി ബിസിസിഐ സജ്ജമാക്കിയിട്ടമളളത്. ഇത്രയും മികച്ച പരിഗണന ലഭിക്കുന്ന ടീമുകള്‍ ലോകത്തെവിടെയുമില്ല. കളിക്കളത്തിലെ മികച്ച പ്രകടനമാണ് നാം അവരില്‍ നിന്നും പ്രതീക്ഷിച്ചത്. - പവാര്‍ കൂട്ടിച്ചേര്‍ത്തു.
തോല്‍വിയ്ക്കു ശേഷമുളള കാര്യങ്ങളെക്കുറിച്ച് കൂട്ടായി ചര്‍ച്ച ചെയ്യുമെന്ന് ബോര്‍ഡ് വൈസ് പ്രസിഡന്റ് രാജീവ് ശുക്ല കൂട്ടിച്ചേര്‍ത്തു. തോല്‍വിക്ക് ഒരാളെയായി കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ല. എല്ലാവരും ഉത്തരവാദികളാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications