കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ അടിവസ്ത്രകടകളില്‍ നിന്നു പുരുഷന്മാര്‍ ഔട്ട്

  • By Staff
Google Oneindia Malayalam News

സ്ത്രീകളുടെ നിശാവസ്ത്രങ്ങളും അടിവസ്ത്രങ്ങളും വില്‍ക്കുന്ന കടകളില്‍ പുരുഷവില്‍പ്പനക്കാരുണ്ടെങ്കില്‍ ഉടന്‍ പണിനിര്‍ത്തി സ്ഥലം വിട്ടോളാനാണ് യുഎഇയിലെ ഷാര്‍ജ എമിറേറ്റിന്റെ പുതിയ ഉത്തരവ്. ഇത്തരം കടകളില്‍ സ്ത്രീകളെ മാത്രമേ വില്‍പ്പനജോലിക്കായി നിയമിക്കാവൂ എന്നാണ് നിയമം.

എല്ലാ ഷോപ്പുകളിലും ഷോപ്പിംഗ് സെന്ററുകളിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇതു കര്‍ശനമായി പാലിക്കണമെന്നും ഷാര്‍ജ സാമ്പത്തിക വികസന വകുപ്പിന്റെ ഡയറക്ടര്‍ ജനറലായ അലി ബിന്‍ സലീം അല്‍ മഹമൂദ് അറിയിച്ചു. ഈ നിയമം ലംഘിച്ചതിന്റെ പേരില്‍ 10 ഷോപ്പുകള്‍ ഇതിനിടെ തന്നെ വകുപ്പ് അടച്ചു പൂട്ടിക്കുകയും ചെയ്തു.

യുഐഇയിലെ മറ്റു എമിറേറ്റുകള്‍ക്ക് ഇപ്പോള്‍ ഇത്തരമൊരു നിയമമില്ല.ഇതേ നിയമം നിലനില്‍ക്കുന്ന മറ്റു രണ്ട് രാജ്യങ്ങള്‍ സൗദി അറേബ്യയും കുവെറ്റുമാണ്.

എന്തായാലും ഈ നിയമം പ്രാബല്യത്തില്‍ വന്നതോടെ കഷ്ടത്തിലായത് ഇത്തരം ഷോപ്പുകളുടെ ഉടമകളാണ്. ഇനി വസ്ത്രവില്‍പ്പന ജോലിക്ക് തയ്യാറായ യുവതികളെയും തപ്പി നടക്കണമല്ലോയെന്ന ചിന്തയിലാണ് ഇവര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X