ലീഗ്-സിപിഎം സംഘര്‍ഷം: ഞായറാഴ്ച ചര്‍ച്ച
തിരൂര്‍: മലപ്പുറം ജില്ലയില്‍ മുസ്ലിം ലീഗ് സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളെ തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഡിജിപി രമണ്‍ ശ്രീവാസ്തവയും ഞായറാഴ്ച മലപ്പുറത്തെത്തുന്നു.
ലീഗ്, സിപിഎം നേതാക്കളുമായി കോടിയേരി മലപ്പുറം ഗസ്റ് ഹൗസില്‍ വച്ച് ചര്‍ച്ച നടത്തും. മാസങ്ങളായി പറവണ്ണ, കൂട്ടായി, വേളാപ്പുറം, ആലിന്‍ചുവട്, ജനതാബസാര്‍ ഭാഗങ്ങളില്‍ ലീഗ്, സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടക്കുന്നുണ്ട്.
കളക്ടറും പൊലീസുദ്യോസ്ഥരും ചര്‍ച്ചയ്ക്കെത്തും. സംഘട്ടനങ്ങളെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് ജില്ലയിലുണ്ടായത്.












Click it and Unblock the Notifications