സൈനികരില്‍ എയ്ഡ്സ് ബാധിതരുടെ എണ്ണം വര്‍ദ്ധിയ്ക്കുന്നു
ദില്ലി: സൈന്യത്തില്‍ എയ്ഡസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ബിഎസ്എഫില്‍ 150 പേര്‍ എയ്ഡസ് ബാധിതരായി. ഇതില്‍ 25 പേര്‍ മരിച്ചു.
അസം റൈഫിള്‍സില്‍ 245 പേര്‍ക്ക് എയ്ഡസ് പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 47 പേര്‍ മരണത്തിനു കീഴടങ്ങി. എന്നാല്‍ ഇതിനെക്കാള്‍ ഏറെ ആളുകള്‍ക്ക് എയ്ഡസ് ഉളളതായി സര്‍ക്കാര്‍ സമ്മതിക്കുന്നുണ്ട്.
അടുത്ത കാലത്ത് നടത്തിയ മറ്റൊരു പഠനത്തില്‍ അസം റൈഫിള്‍സിലെ രണ്ടു ശതമാനം പേര്‍ ദിവസവും ലൈംഗികത്തൊഴിലാളികളുടെ അടുത്ത് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 21 ശതമാനം പേരും കോണ്‍ഡം ഉപയോഗിക്കുന്നില്ല.
വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുന്നതിനാല്‍ ഇവര്‍ ലൈംഗിക തൊഴിലാളികളുടെ അടുക്കല്‍ പോകുന്നതായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ എ.കെ മിശ്ര പറഞ്ഞു.
ഇതിനു പുറമേ,അസം തുടങ്ങിയ പ്രദേശങ്ങളില്‍ മയക്കുമരുന്നു ഉപയോഗിക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. അതിനാല്‍ കുത്തിവയ്പ് വഴിയും എയ്ഡസ് പകരുന്നു.
ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടിയുളള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.












Click it and Unblock the Notifications