Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ഒഴികെ ആരുമായും സഹകരിയ്ക്കും: കരുണാകരന്‍

ദില്ലി: ദേശീയ തലത്തില്‍ ബിജെപി ഒഴികെ മറ്റേതു കക്ഷിയുമായും ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ തയ്യാറാണെന്ന് എന്‍സിപി പ്രവര്‍ത്തക സമിതിയംഗം കെ. കരുണാകരന്‍.

പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയശേഷം പത്രസമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു കരുണാകരന്‍. കരുണാകരനൊപ്പം പവാറും പത്രസമ്മേളനത്തിന് എത്തിയിരുന്നു.

എന്‍സിപി കേരളഘടകത്തിലെ യുവപ്രവര്‍ത്തകര്‍ക്ക് പ്രചോദനം നല്‍കാന്‍ ഉടന്‍ തന്നെ സംസ്ഥാന ക്യാംപ് സംഘടിപ്പിയ്ക്കും. കേരളത്തില്‍ പാര്‍ട്ടിയുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്താനുള്ള നടപടികളും കൈക്കൊള്ളും- കരുണാകരന്‍ അറിയിച്ചു.

കേരളത്തിലെ ഇരുമുന്നണികള്‍ക്കുമെതിരെയുള്ള ഒരു ബദല്‍ മുന്നണിയായി പാര്‍ട്ടിയെ വളര്‍ത്താന്‍ സംസ്ഥാന നേതാക്കള്‍ ശ്രമിയ്ക്കണമെന്ന് ശരദ് പവാര്‍ പറഞ്ഞു. അതിനുള്ള എല്ലാ പിന്തുണയും ദേശീയ നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍സിപി-ഡിഐസി ലയനത്തിന് ശേഷം ആദ്യമായാണ് കരുണാകരനും പവാറും കൂടിക്കാഴ്ച നടത്തുന്നത്.

മൂന്നാം മുന്നണി രൂപീകരിയ്ക്കുകയെന്ന ലക്ഷ്യത്തോടെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് കരുണാകരന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗിനെയും ഹരിയാനയുടെ മുന്‍മുഖ്യമന്ത്രി ഭജന്‍ലാലിനെയും മുന്‍കേന്ദ്രമന്ത്രി നട്വര്‍ സിംഗിനെയും കാണും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+