ദില്ലി മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ മത്സരിയ്ക്കുന്നു
ദില്ലി: ഏപ്രില്‍ അഞ്ചിന് നടക്കുന്ന ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ രണ്ട് മലയാളി സ്ഥാനാര്‍ത്ഥികളും മത്സരരംഗത്ത്.
മലയാളി വിഹാര്‍ എന്നറിയപ്പെടുന്ന മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലാണ് രണ്ട് മലയാളികള്‍ മത്സരിയ്ക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രസന്നന്‍ പിള്ളയും സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ കെ.സി.എസ് പിള്ളയുമാണ് ഇവിടെ മത്സരിയ്ക്കുന്നത്. ദില്ലിയില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുമെന്നതാണ് ഇരുവരുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം.
ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ 272 സീറ്റുകളില്‍ കോണ്‍ഗ്രസ്സും 271 സീറ്റുകളില്‍ ബിജെപിയുമാണ് മത്സരിയ്ക്കുന്നത്. 1216സ്വതന്ത്ര സ്ഥാനാര്‍ത്ഥികളും. ഏപ്രില്‍ ഏഴിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിയ്ക്കും. ഒരുകോടിയോളം വോട്ടര്‍മാരാണ് ഇവിടെയുള്ളത്.












Click it and Unblock the Notifications