കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈക്കിള്‍ ചവിട്ടി പുതിയ റക്കോര്‍ഡിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

മുംബൈ: രണ്ടുമണിക്കൂറും 14മിനിറ്റും കൊണ്ട് സൈക്കിളില്‍ പൂനെ മുതല്‍ മുംബൈ വരെയുള്ള ദൂരം താണ്ടി മുംബൈ സ്വദേശി വിനോദ് പുനിയാര്‍(48) സൈക്ലിംഗില്‍ പുതിയ റക്കോര്‍ഡ് സ്ഥാപിച്ചു.

ഞായറാഴ്ച കാലത്ത് തന്റെ അമേരിക്കന്‍ നിര്‍മ്മിത സ്പെഷ്യല്‍ സൈക്കിളിലാണ് പുനിയാര്‍ സൈക്ലിംഗില്‍ പുതിയ സമയം കണ്ടെത്തിയത്.

പൂനെയില്‍ നിന്നും കാലത്ത് 7.10ന് ഡെക്കാന്‍ ക്യൂന്‍ തീവണ്ടിയ്ക്കൊപ്പമാണ് പുനിയാര്‍ യാത്രയാരംഭിച്ചത്. 140 കിലോമീറ്റര്‍ താണ്ടി കൃത്യം 9.14ന് ഡോംബിവാലിയിലെത്തുകയും ചെയ്തു.

തീവണ്ടിയെത്തുന്നതിനും മുമ്പാണ് പുനിയാര്‍ തന്റെ ലക്ഷ്യത്തിലെത്തിയത്. 9.38 നാണ് ഡക്കാന്‍ ക്യൂന്‍ ഡോംബിവാലിയിലെത്തിയത്.

ദിവസങ്ങളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് പുനിയാര്‍ തന്റെ ദൗത്യത്തിനിറങ്ങയത്. ഒരു സംഘം ഡോക്ടര്‍മാരും ഇദ്ദേഹത്തെ അനുഗമിച്ചിരുന്നു.

താന്‍ സൈക്ലിംഗില്‍ ആകൃഷ്ടനായിട്ട് രണ്ടുപതിറ്റാണ്ടെങ്കിലുമായെന്ന് സ്വര്‍ണ്ണവ്യാപാരിയായ പുനിയാര്‍ പറയുന്നു. എണ്‍പതുകളില്‍ ഒരു മുംബൈ-പൂനെ സൈക്കിള്‍ റെയ്സ് കണ്ടശേഷമാണ് ഇദ്ദേഹത്തിന് സൈക്ലിംഗില്‍ താല്പര്യം ജനിച്ചത്. 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഇദ്ദേഹം സൈക്കിള്‍ ചവിട്ടും.

രണ്ട് വര്‍ഷം മുമ്പും ഇങ്ങനെ റെക്കോര്‍ഡ് സ്ഥാപിയ്ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നുവെങ്കിലും രണ്ട മിനിറ്റ് വ്യത്യാസത്തില്‍ പരാജയപ്പെടുകയായിരുന്നു. രാജസ്ഥാനില്‍ ജനിച്ച പുനിയാര്‍ ഹൈസ്കൂള്‍ പഠനത്തിനിടെ രണ്ടു തവണ തോറ്റപ്പോള്‍ മുംബൈയിലേയ്ക്ക് ഒളിച്ചോടുകയായിരുന്നു. പിന്നീട് പാചകക്കാരനായും, ഫോട്ടോസ്റാറ്റ് കടക്കാരനായും ജോലിചെയ്തു. പിന്നീടാണ് ആഭരണ വ്യാപാരത്തിലേയ്ക്ക് തിരിഞ്ഞത്.

ഏറ്റവും വേഗത്തില്‍ സൈക്കിള്‍ ചവിട്ടി ലോകറെക്കോര്‍ഡ് സ്ഥാപിയ്ക്കുകയാണ് പുനിയാറിന്റെ അടുത്ത ലക്ഷ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X