കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിബിഐ അന്വേഷണം തുടരേണ്ടെന്ന് ഹൈക്കോടതി.

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത : നന്ദിഗ്രാമിലെ പൊലിസ് വെടിവെപ്പിനെക്കുറിച്ച് സിബിഐ അന്വേഷണം തുടരണമെന്ന ആവശ്യം കൊല്‍ക്കത്ത ഹൈക്കോടതി നിരസിച്ചു.

അന്വേഷണം സംബന്ധിച്ച സീലു വച്ച കവറില്‍ ഭദ്രമായി സൂക്ഷിക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു.

വെടിവെപ്പിനെക്കുറിച്ചുളള അന്വേഷണം തുടരാന്‍ സിബിഐയോട് ഉത്തരവിടണമെന്നാവശ്യപ്പെട്ട് കല്യാണ്‍ ബാനര്‍ജി എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്.

വെടിവെപ്പിനെക്കുറിച്ച് സര്‍ക്കാരും പരാതിക്കാരും കോടതിയില്‍ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പഠിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റിസ് എസ് എസ് നിസാറും ജസ്റിസ് പി സി ഘോഷും ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.

വെടിവെപ്പിനെക്കുറിച്ചുളള പരാതികളുമായി ഒട്ടേറെ എന്‍ജിഒ സംഘടനകളും അഭിഭാഷകരും കോടതിയെ സമീപിച്ചിരുന്നു.

രേഖകളുടെ രൂപത്തിലുളള തെളിവുകളെല്ലാം കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതു വരെ സീല്‍ ചെയ്ത കവറില്‍ സൂക്ഷിക്കാന്‍ ഡിവിഷന്‍ ബഞ്ച് സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കി. 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിനെക്കുറിച്ചുളള അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് 22ന് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്വമേധയാ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെടുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X