കീടനാശിനി: പെപ്സിയും കോളയും വിശദീകരണം നല്‍കണം
ദില്ലി: കൊക്കക്കോള പാനീയങ്ങളില്‍ മാരകമായ കീടനാശിനികളുടെ അംശം ക്രമാതീതമായ തോതില്‍ കലര്‍ന്നിട്ടുണ്ടെന്ന എന്‍.കെ ഗാംഗുലി കമ്മറ്റിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ സുപ്രിം കോടതി പെപ്സി, കൊക്കക്കോള കമ്പനികളോട് ആവശ്യപ്പെട്ടു.
ആറാഴ്ചയ്ക്കകം മറുപടിനല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്. സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ് എന്ന സംഘടന നല്‍കിയ പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് ജസ്റിസ് എ.കെ ഥാക്കറിന്റെ അധ്യക്ഷതിയിലുള്ള ബഞ്ചാണ് കോളക്കമ്പനികല്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംഘടനയോടും തങ്ങളുടെ വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കോള പാനീയങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ വിധത്തില്‍ കീടനാശിനികല്‍ അടങ്ങിയിട്ടുണ്ടെന്ന് എന്‍.കെ ഗാംഗുലി കമ്മിഷന്‍ മാര്‍ച്ച് മാസം ആദ്യമാണ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.












Click it and Unblock the Notifications